ഹൈദരാബാദ്: തെലുങ്കാനയിൽ ഉന്നക മാവോയിസ്റ്റ് തിപ്പിരി തിരുപ്പതി എന്ന ദേവ്ജിയുടെ കീഴടങ്ങലിനു പിന്നിലെ ബുദ്ധികേന്ദ്രം വനിതാ ഐപിഎസ് ഓഫീസർ ബി. സുമതി. സ്പെഷൽ ഇന്റലിജൻസ് ബ്രാഞ്ചിനെ(എസ്ഐബി) നയിക്കുന്നത് സുമതിയാണ്.
മാവോയിസ്റ്റ് സംഘടനയുടെ പോളിറ്റ് ബ്യൂറോ അംഗമായ ദേവ്ജിയും മല്ല രാജി റെഡ്ഢിയും ഉൾപ്പെടെയുള്ള മാവോയിസ്റ്റുകൾ ചൊവ്വാഴ്ചയാണ് ഡിജിപി ബി. ശിവധർ റെഡ്ഢിക്കു മുന്പാകെ കീഴടങ്ങിയത്. വാർത്താസമ്മേളനത്തിനിടെ സുമതിയെയും എസ്ഐബി ടീമിനെയും ഡിജിപി അനുമോദിച്ചു.
രണ്ടുവർഷത്തിനിടെ തെലുങ്കാനയിൽ 591 മാവോയിസ്റ്റുകളുടെ കീഴടങ്ങലിനു ബി. സുമതി നേതൃത്വം വഹിച്ചു. 2001 ബാച്ച് പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ആണ് സുമതി. 2006ൽ ഐപിഎസ് ലഭിച്ചു.